03 August Tuesday

ബസ്‌സ്റ്റാൻഡിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; വാഹനം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

കരുനാഗപ്പള്ളി മുനിസിപ്പൽ ബസ്‌ സ്റ്റാൻഡിൽ കക്കൂസ്‌ 
മാലിന്യം തള്ളാനെത്തിയ വാഹനം

കരുനാഗപ്പള്ളി
മുനിസിപ്പാലിറ്റിയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ശുചിമുറി മാലിന്യം തള്ളാൻ വന്ന വാഹനം ആരോഗ്യവിഭാഗം പിടിച്ചെടുത്തു. വാഹന ഉടമ സുബിൻ കമാലിനെയും വാഹനവും പൊലീസിനു കൈമാറി. 4000 ലിറ്റർ കക്കൂസ് മാലിന്യമാണ് വാഹനത്തിലുണ്ടായിരുന്നത്.
 മുനിസിപ്പല്‍ എച്ച്‌ഐ മുഹമ്മദ് ഫൈസൽ, ജെഎച്ച്ഐ നവീന എന്നിവരുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡും കൊല്ലം സേഫ്‌ കേരള എൻഫോഴ്‌സ്‌മെന്റ്‌ ടീമൂം ചേർന്നാണ്‌  വാഹനം പിടിച്ചെടുത്തത്. സംഭവത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന്‌ മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top