14 April Wednesday

ഉറപ്പാണ്‌ വമ്പിച്ച വിജയം

സ്വന്തം ലേഖകന്‍Updated: Friday Apr 9, 2021

ആദ്യ പരീക്ഷ... എസ്‌എസ്‌എൽസി പരീക്ഷ എഴുതാൻ വരുന്ന വിദ്യാർഥികളുടെ ഊഷ്‌മാവ്‌ പരിശോധിക്കുന്നു. കരുനാഗപ്പള്ളി ഗേൾസ്‌ ഹൈസ്‌കൂളിൽനിന്ന്‌

കൊല്ലം
കോവിഡ്​ കാലത്ത്​ സ്​ക്രീനുകളിലൂടെ പഠിച്ചപാഠങ്ങളുടെ പുത്തൻ അനുഭവങ്ങളുമായി എസ്എസ്എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾ ആദ്യ പരീക്ഷ എഴുതി. ഉച്ചയ്ക്കു​ശേഷം നടന്ന എസ്​എസ്​എൽസി​ മലയാളം, അറബി, സംസ്​കൃതം പരീക്ഷകൾ എളുപ്പമായത്‌ വിദ്യാർഥികളിൽ അവശേഷിച്ച ആശങ്കകളും നീക്കി. അടിമുടി മാറ്റവുമായി നടത്തിയ പരീക്ഷയിൽ 80 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്​. ഇതിൽ 40 മാർക്കിന്റെ ചോദ്യത്തിനാണ്​ വിദ്യാർഥികൾ ഒന്നര മണിക്കൂർ നീണ്ട പരീക്ഷയിൽ ഉത്തരം നൽകേണ്ടിയിരുന്നത്​. വ്യാഴാഴ്​ച രാവിലെ നടന്ന​ ഹയർസെക്കൻഡറി പരീക്ഷയും സുഖമമായിരുന്നു. 
പൂർണമായും കോവിഡ്​ മാനദണ്ഡം പാലിച്ചാണ്​ പരീക്ഷ നടത്തിയത്​. തെരഞ്ഞെടുപ്പിനു​ പിന്നാലെ പരീക്ഷ നടന്നതിനാൽ സ്കൂളുകൾ തലേദിവസം തന്നെ ശുചീകരിച്ച്​ വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ പ്രത്യേകം ഹാളുകളിൽ സാമൂഹിക അകലം പാലിച്ചിരുത്തി, സാനിറ്റൈസർ നൽകി കൈ അണുവിമുക്തമാക്കി. പ്രത്യേകം മാസ്​കും നൽകി. പരീക്ഷ കഴിഞ്ഞ ശേഷവും ക്ലാസ്​ മുറികൾ അണുവിമുക്തമാക്കി അടുത്ത ദിവസത്തേക്ക്​ ഒരുക്കി. ചിലയിടങ്ങളിൽ ക്ലാസ് മുറികളും ശുചിമുറികളും വരാന്തകളും വൃത്തിയാക്കാൻ ഫയർഫോഴ്സും സഹായത്തിനെത്തി. ആദ്യ ദിവസത്തെ പരീക്ഷ സുഖമമായി നടത്താനായതിന്റെ ആശ്വാസത്തിലാണ്​ സ്​കൂൾ അധികൃതരും. വെള്ളിയാഴ്‌ച രണ്ടാം ഭാഷയാണ്. ഉച്ചയ്ക്ക് 2.40ന് മുമ്പ്‌ വിദ്യാർഥികൾ പരീക്ഷ ഹാളിലെത്തണം.  ജില്ലയിൽ 232 പരീക്ഷാ കേന്ദ്രങ്ങളിലായി 30,970 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 15,311 ആൺകുട്ടികളും 15,659 പെൺകുട്ടികളുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top