23 January Wednesday
മൃഗസംരക്ഷണ മേഖല

വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 15ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019
കരുനാഗപ്പള്ളി
 മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന മൂന്നു പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 15ന് ഓച്ചിറയിൽ നടക്കുമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. ഓണാട്ടുകര വികസന ഏജൻസിയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെയും കർഷക പരിശീലനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം 15നു നടക്കും. 1250 പേർക്കാണ് വിവിധ പഞ്ചായത്തുകളില്‍ പോത്തുകുട്ടികളെ വിതരണംചെയ്യുന്നത്. കൂടാതെ 25–-ാംഘട്ട  കുളമ്പുരോഗ നിയന്ത്രണപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. മൃഗസംരക്ഷണമേഖലയിൽ പ്രളയബാധിതര്‍ക്ക് ആനുകൂല്യങ്ങളും ധനസഹായ വിതരണവും നടക്കും. പ്രളയത്തിൽ കന്നുകാലികളെ നഷ്ടമായവർക്കും കാലിത്തൊഴുത്ത‌് ഉൾപ്പെടെയുള്ള മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും ആനുകൂല്യങ്ങൾ മന്ത്രി കെ രാജു വിതരണംചെയ്യും. 15നു പകൽ 10. 30ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന്  സംഘാടകസമിതി രൂപീകരിച്ചു. യോഗം ആർ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ സുകുമാരപിള്ള പദ്ധതി വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ  സാബു സ്വാഗതം പറഞ്ഞു. സംഘാടക സമിതി ഭാരവാഹികൾ: കെ സി വേണുഗോപാൽ എംപി, ആർ രാമചന്ദ്രൻ എംഎൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി (രക്ഷാധികാരികൾ), എം സുകുമാരപിള്ള (ചെയർമാൻ), ഡോ. സാബു (ജനറൽ കൺവീനർ), ഡോ. ലത (ജോയിന്റ‌് കൺവീനർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top