23 January Wednesday
കൊല്ലം ബൈപാസ്

യുഡിഎഫ് എംപിയുടെ നിലപാട് അധാർമികം: പി രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019
കൊല്ലം
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കൊണ്ട് ബൈപാസിന്റെ ഉദ്ഘാടനം നടത്തിക്കുന്ന
തിൽ യുഡിഎഫ് എംപിക്ക് എന്ത‌് സായൂജ്യമാണുള്ളതെന്ന് മുൻ എംപി പി രാജേന്ദ്രൻ. ബിജെപിയുമായുള്ള ഈ ബന്ധത്തെ
പ്പറ്റി ജില്ലയിലെ കോൺഗ്രസ‌് 
നേതൃത്വവും യുഡിഎഫും നില
പാട് വ്യക്തമാക്കണം. 
കൊല്ലം ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യുന്നതിനെ ആരും എതിർക്കേണ്ടതില്ല. എന്നാൽ, യുഡിഎഫ് എംപി അതിന് സ്വീകരിച്ച അധാർമിക മാർഗം ആരും അംഗീകരിക്കില്ല. 50:50 അനുപാതത്തിൽ കേന്ദ്ര–- സംസ്ഥാന ഫണ്ട് വിനിയോഗിച്ച പദ്ധതിയാണിത്. ഉടമസ്ഥതയേക്കാളുപരി സർക്കാരുകളുടെ തുല്യപങ്കാളിത്തമാണ് പ്രധാനം. ഇക്കാര്യവും തർക്ക പ്രശ്നമാക്കേണ്ടതില്ല. സംസ്ഥാന പൊതുമരാമത്തു മന്ത്രിയുടെയും ജില്ലയിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫലപ്രദമായ ഇടപെടൽമൂലമാണ് പണികൾ ഇപ്പോൾ പൂർത്തിയാകുന്നത്. 
ബൈപാസിന്റെ നിർമാണഘട്ടങ്ങളിലൊന്നിലും എംപി പ്രേമചന്ദ്രന് ഒരു പങ്കുമില്ലെന്ന് എല്ലാവർക്കും അറിയാം. ഉദ്ഘാടനം വൈകിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു എന്നതിന് ഒരു അടിസ്ഥാനവുമില്ല. തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുമ്പേതന്നെ ഉദ്ഘാടനം നടത്താൻ തന്നെയാണ് ഫെബ്രുവരി രണ്ട‌് എന്ന തീയതി നിർദേശിച്ചത്. ബഹുഭൂരിപക്ഷം ജോലികളും ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ ശ്രമഫലമായാണ് തീർത്തത്. പദ്ധതി വിഹിതം പൂർണമായും നൽകുകയുണ്ടായി. അതുകൊണ്ടുതന്നെ ഉദ്ഘാടനത്തീയതി നിർദേശിച്ച് ക്രമീകരണങ്ങൾ നടത്താൻ സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്തുവകുപ്പിന് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യം തമസ‌്കരിക്കുന്ന യുഡിഎഫ് എംപിയുടെ നിലപാട് തീർത്തും തരം താഴ്ന്നതാണ്. 
ശബരിമല വിഷയത്തിൽ ആർഎസ‌്പി കേന്ദ്ര നേതൃത്വവുമായി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രൻ ഇടഞ്ഞു നിൽക്കുന്നുവെന്ന നിലയിൽ വാർത്തകളുണ്ട‌്. മതേതരത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന്റെ വോട്ട് വാങ്ങി എംപിയായ ആൾ ബൈപാസിന്റെ കാര്യത്തിൽ അവർപോലും അംഗീകരിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും പി രാജേന്ദ്രൻ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top