27 January Monday

‘മുറ്റത്തെ മുല്ല’ പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

 

പുനലൂർ
‘മുറ്റത്തെ മുല്ല’ ലഘു ഗ്രാമീണ വായ്പാ പദ്ധതിക്ക് ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. തെന്മല പഞ്ചായത്തിലെ ബാങ്കിന്റെ പരിധിയിൽപ്പെടുന്ന കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെയാണ് മുറ്റത്തെ മുല്ല പദ്ധതി നടപ്പിലാക്കുന്നത്. ബാങ്കിന്റെ കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുസമ്മേളനം ബാങ്ക് പ്രസിഡന്റ്‌  എൻ ജെ രാജൻ ഉദ്ഘാടനംചെയ്തു. 
ബാങ്ക് വൈസ് പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷനായി. ബോർഡ് അംഗങ്ങളായ സിബിൻ ബാബു, സുരേഷ് കുമാർ, ഷിഹാബുദീൻ, രാജി ഹരിദാസ്, സിഡിഎസ് ചെയർപേഴ്സൺ ചന്ദ്രിക എന്നിവർ സംസാരിച്ചു. 
തുടർന്ന് പദ്ധതിയെ കുറിച്ചുള്ള വിശദീകരണം അസിസ്റ്റന്റ് രജിസ്റ്റർ സൂപ്രണ്ട് സിറാജുദീനും വായ്പാ വിതരണവും തിരിച്ചടവും സംബന്ധിച്ച് എം ഷാജനും വിശദീകരണം നടത്തി. ബാങ്ക് സെക്രട്ടറി എം ഡി ഷെർലി നന്ദി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top