22 October Tuesday
പുത്തൻകുളം അപകടം

കെട്ടിടം ഉടമയ്ക്കെതിരെ കേസെടുക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

 

ചാത്തന്നൂർ
പുത്തൻകുളത്തിനു സമീപം കെട്ടിടത്തിന്റെ ഭിത്തി തകർന്ന്‌ ആനപാപ്പാന്മാർ മരിച്ച സംഭവത്തിൽ കെട്ടിടം ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഭിത്തി തകർന്നുവീണ് ഓഡിറ്റോറിയത്തിൽ ഉറങ്ങുകയായിരുന്ന കല്ലുവാതുക്കൽ മേവനക്കോണം മണിദീപത്തിൽ രഞ്ജിത് (35), കല്ലറ ഭരതന്നൂർ അംബുഭവനിൽ അരുൺലാൽ (32) എന്നിവർ മരിച്ചത്.  സമീപത്തെ പുരയിടത്തിലെ മണ്ണും കല്ലും മഴയിൽ ഇവർ കിടന്നിരുന്ന കെട്ടിടത്തിലേക്ക്‌ ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ഭിത്തി തകർന്ന് ഇരുവരും മരിച്ചു. രഞ്ജിത്തിന്റെയും അരുൺ ലാലിന്റെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 
സംസ്‌കരിച്ചു.
പ്രധാന വാർത്തകൾ
 Top