28 September Wednesday

വിളിച്ചുവരുത്തി മർദനം; 
പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
കരുനാഗപ്പള്ളി
യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ്ചെയ്ത കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ രാഹുലി (അമ്പാടി-–-26)നെതിരെ കൂടുതൽ തെളിവുകൾ. സമാനരീതിയിൽ പലരെയും മർദിക്കുന്ന വീഡിയോ പൊലീസിന് ലഭിച്ചു. സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി. 
കഴിഞ്ഞദിവസമാണ്‌ വള്ളികുന്നം സ്വദേശി അച്ചുവിനെ കരുനാഗപ്പള്ളിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചുവരുത്തി രാഹുൽ മർദിച്ചത്‌. രാഹുലിന്റെ മൊബൈൽ ഫോണിൽനിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. രാഹുൽ അറസ്‌റ്റിലായതറിഞ്ഞ്‌ പലരും പൊലീസിന് സമാന മർദനദൃശ്യങ്ങൾ അയച്ചുകൊടുക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുലിനെ വിമർശിച്ചവരെ പലകാരണങ്ങൾ പറഞ്ഞ് വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മർദിക്കുന്നതാണ്‌ രീതി. രാഹുലിനൊപ്പമുള്ളവരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത്‌. പരാതി ലഭിക്കുന്ന മുറയ്ക്ക് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top