26 September Saturday
34 കോടിയുടെ ജലജീവൻ പദ്ധതി

പവിത്രേശ്വരത്ത്‌ കുടിവെള്ളം ഉറപ്പാകും

സ്വന്തം ലേഖകന്‍Updated: Saturday Aug 8, 2020
എഴുകോൺ 
ജലജീവൻ പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിനായി 34 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടക്കും. പദ്ധതി രൂപരേഖ ജലജീവൻ ജില്ലാ സമിതിക്ക് പഞ്ചായത്ത്‌ സമർപ്പിച്ചു.  19 വാർഡുകളിലെ 7670 കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാകുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ധന്യാകൃഷ്ണൻപറഞ്ഞു.
ഗ്രാമീണ മേഖലയിൽ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും പഞ്ചായത്തിന്റെയും സംയുക്തപദ്ധതിയാണ് ജലജീവൻ. തുകയുടെ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തും ചെലവിടും. 10 ശതമാനം ഗുണഭോക്‌തൃ വിഹിതമാണ്. നിലവിൽ പവിത്രേശ്വരം പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്ന കുളക്കട–-പവിത്രേശ്വരം പദ്ധതിയുമായി ബന്ധിപ്പിച്ചാണ് ജലജീവൻ  നടപ്പാക്കുന്നത്.  40 കിലോമീറ്റർ  പൈപ്പിടും.  കേടായ  പൈപ്പുകളും മാറ്റും. കുളക്കട പെരുങ്കുളത്ത് കല്ലടയാറിനോട്‌  ചേർന്ന പമ്പ് ഹൗസിൽ നിന്നുള്ള വെള്ളം പൊരീയ്ക്കലിലെ വാട്ടർ ടാങ്കിലേക്കും മാറനാട്‌ നിർമിക്കുന്ന  ടാങ്കിലേക്കും എത്തിച്ചാണ് വിതരണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top