16 September Monday

ഫാക്ടറി ഉടമയെ മർദിച്ച പ്രതിക്ക് 4 വര്‍ഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
കൊല്ലം
ഫാക്ടറി ഉടമയെ തല്ലിച്ചതച്ച പ്രതിക്ക് നാലുവർഷം കഠിന തടവും 15,000രൂപ പിഴയും വിധിച്ചു. കൊല്ലം കമുകുംചേരിയിൽ ആവണീശ്വരം ചരുവിള മഹേഷി (25)നെയാണ്‌  കൊല്ലം അഡീഷണൽ സബ് ജഡ്ജ് സുബിതാ ചിറയ്ക്കൽ ശിക്ഷിച്ചത്‌. മഹേഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഹോളോബ്രിക്സ് ഫാക്ടറി പരിസത്തുവച്ച് ഉടമ ഉദയകുമാറിനെ ആക്രമിക്കുകയായിരുന്നു. കമുകുംചേരിയിലെ ഫാക്‌ടറി പരിസരത്ത് ഉണ്ടായിരുന്ന നായ സമീപവാസിയെ കടിച്ചെന്ന്‌ ആരോപിച്ച്‌ സംഘം കമ്പിവടിയും മരക്കമ്പുംകൊണ്ട്‌  ആക്രമിക്കുകയായിരുന്നു. 2017 മാർച്ച്‌ 12നാണ്‌ കേസിന് ആസ്പദമായ സംഭവം. കേസിലെ രണ്ടും മൂന്നും നാലും പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ സേതുനാഥ്, അഡ്വ. പി ബി സുനിൽ എന്നിവർ ഹാജരായി.
പ്രധാന വാർത്തകൾ
 Top