22 November Friday

കശ്‌മീർ: ഒറ്റമനസ്സായി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
കൊല്ലം
കശ്‌മീരിനുനേരെയുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിരോധം തീർത്ത്‌ കേരളം. ജില്ലയിലെ ഏരിയ, മണ്ഡലം കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിനാളുകൾ അണിനിരന്നു. 
ചടയമം​ഗലം മണ്ഡലം കമ്മിറ്റി നിലമേലിൽ പൊതുയോഗം സംഘടിപ്പിച്ചു. യോ​ഗം സിപിഐ എം  ജില്ലാ കമ്മിറ്റി അം​ഗം ഡി രാജപ്പൻനായർ ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അം​ഗം എ സുലൈമാൻ അധ്യക്ഷനായി. സിപിഐ എം നിലമേൽ ലോക്കൽ സെക്രട്ടറി ആർ പ്രസന്നകുമാർ സ്വാ​ഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ പി കെ ബാലചന്ദ്രൻ, എ എം ബഷീർ, പി ആനന്ദൻ, ഡി തങ്കപ്പൻ, എൻ സുരേന്ദ്രൻനായർ, എ മുസ്തഫ, എസ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.
 കടയ്ക്കൽ ടൗണിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ ജില്ലാ എക്സിക്യൂട്ടീവ്‌അംഗം സാം കെ ഡാനിയേൽ ഉദ്ഘാടനംചെയ്തു. ആർ അനിൽകുമാർ അധ്യക്ഷനായി. എം എസ് മുരളി,  എസ് വിക്രമൻ, എസ് ബുഹാരി, എം നസീർ, ജെ സി അനിൽ, ആർ കെ ശശിധരൻപിള്ള, പ്രൊഫ. ബി ശിവദാസൻപിള്ള എന്നിവർ സംസാരിച്ചു.
 പുനലൂരിൽ  പവർ ഹൗസ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു.  പ്രതിഷേധ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം എം എ രാജഗോപാൽ ഉദ്ഘാടനംചെയ്തു. 
ജോബോയ് പെരേര അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു,  കെ രാജശേഖരൻ, സി അജയപ്രസാദ്, ടൈറ്റസ് സെബാസ്റ്റ്യൻ, കെ രാധാകൃഷ്ണൻ, ആർ ലൈലജ, എൽ ഗോപിനാഥപിള്ള, എസ് രാജേന്ദ്രൻനായർ, വി രാമചന്ദ്രൻപിള്ള, കെ എ ലത്തീഫ്, എൻ പി ജോൺ, ആർ പ്രസാദ്, ജെ ഡേവിഡ്, എ ആർ കുഞ്ഞുമോൻ, ഇ കെ റോസ്ചന്ദ്രൻ, പി വിജയൻ, ആർ സുഗതൻ, സുശീല രാധാകൃഷ്ണൻ, വിജയൻ ഉണ്ണിത്താൻ, സുഭാഷ് ജി നാഥ്, അംജത്‌ ബിനു, എസ് സുജാത, വി ഓമനക്കുട്ടൻ  എന്നിവർ സംസാരിച്ചു.  
 അഞ്ചൽ കോളേജ് ജങ്‌ഷനിൽനിന്ന്‌  ആരംഭിച്ച പ്രകടനം മാർക്കറ്റ് ജങ്‌ഷനിൽ  സമാപിച്ചു. സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, കെ എൻ വാസവൻ,  അഡ്വ. വി രവീന്ദ്രനാഥ്, മിനി സുരേഷ് എന്നിവർ സംസാരിച്ചു.   
 
പ്രധാന വാർത്തകൾ
 Top