05 August Wednesday

കായംകുളം, ശാസ്താംകോട്ട സ്വദേശികളുടെ ആരോഗ്യനില ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
കൊല്ലം
കോവിഡ്‌ സ്ഥിരീകരിച്ച കായംകുളം (65), ശാസ്താംകോട്ട (52) സ്വദേശികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അത്യാസന്ന നിലയിൽ തുടരുന്നു. കായംകുളം സ്വദേശി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്‌ ജൂൺ 23നാണ്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്‌. ആരോഗ്യനില വഷളായതിനെ തുടർന്ന്‌ അതിതീവ്രപരിചരണ വിഭാഗത്തിൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്ക്‌ ചികിത്സയിലായിരുന്നു. 
ഇതിനിടയിൽ ന്യൂമോണിയ സംശയിച്ച്‌ കോവിഡ്‌ പരിശോധന നടത്തിയപ്പോഴാണ്‌ പോസിറ്റീവായത്‌. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ ഏഴിന്‌ വന്ന സ്രവ പരിശോധനാഫലം നെഗറ്റീവായി. 
ഹൃദയ, വൃക്ക സംബന്ധമായ രോഗമുള്ളതിനാലാണ് ആരോഗ്യനില ഗുരുതരമായി തുടരുന്നത്‌.‌ തിങ്കളാഴ്‌ചയാണ്‌ കടുത്ത ശ്വാസതടസ്സവും പനിയുമായി ശാസ്താംകോട്ട സ്വദേശിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 
ദീർഘകാലമായി പ്രമേഹരോഗിയായ ഇദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി വർധിച്ച്‌ ഡയബറ്റിക്‌ കീറ്റോ അസിഡോസിസ്‌ എന്ന ഗുരുതരാവസ്ഥയിലാണ്‌. പ്ലാസ്‌മ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നൽകി വരുന്നുണ്ടെങ്കിലും അത്യാസന്ന നിലയിലാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top