24 August Saturday

വായനപക്ഷാചരണം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019
 
കൊല്ലം
സ്വാർഥതയില്ലാതെ പ്രകൃതിയെ വായിക്കുമ്പോൾ മാത്രമാണ് മനുഷ്യനിൽ നന്മ  വളരുന്നതെന്ന് മന്ത്രി കെ രാജു പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്,  പിആർഡി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ ഗോപൻ അധ്യക്ഷനായി.പുരോഗമന കലാ-സാഹിത്യസംഘം സെക്രട്ടറി ഡി സുരേഷ്‌കുമാർ ഐ വി ദാസ് അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, എസ് നാസർ, എൻ ജയചന്ദ്രൻ, ജി ആർ  കൃഷ്ണകുമാർ, വി ആർ അജു, സി കെ പ്രദീപ്കുമാർ, കെ ബി മുരളീകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ്‌, പി ആർ സാബു  തുങ്ങിയവർ 
സംസാരിച്ചു. 
കവിയും മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനുമായ ചവറ കെ എസ് പിള്ള, പരിസ്ഥിതി ശാസ്ത്രജ്ഞൻ എൻ രവി, നാടക പ്രവർത്തകൻ പി ജെ ഉണ്ണിക്കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രധാന വാർത്തകൾ
 Top