അങ്കമാലി
ട്രെയിനിൽനിന്ന് വീണ് കൊല്ലം കൊട്ടാരക്കര വെളിയം വെസ്റ്റ് മലയിൽ ബിനു ഭവനിൽ തോമസിന്റെ മകൻ സിനു തോമസിന് (20)ഗുരുതര പരിക്കേറ്റു. ബുധൻ രാവിലെ 7.20-ന് അങ്കമാലി ടെൽക് മേൽപ്പാലത്തിനുസമീപമായിരുന്നു അപകടം. ബംഗളൂരു–--കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസിൽനിന്നാണ് വീണത്. അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രതുടർന്ന ഉടനെയായിരുന്നു അപകടം. സിനു വാതിലിനരികിലാണ് നിന്നിരുന്നത്. ഉറങ്ങിപ്പോയതാകാം വീണതിന് കാരണമെന്ന് കരുതുന്നു. വണ്ടിയുടെ അടിയിലേക്ക് വീണ സിനുവിന്റെ ഇടതുകൈക്കും ഇടതുകാലിനും ഗുരുതര പരിക്കുണ്ട്. അഗ്നി രക്ഷാസേന എത്തി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..