15 December Sunday

നടുക്കം മാറാതെ പിഞ്ചോമനകൾ

സ്വന്തം ലേഖകന്‍Updated: Saturday Jun 8, 2019

 

 
അഞ്ചൽ 
ഏറം ഗവ‌. എൽപി സ‌്കൂളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുപോയ കുട്ടികൾക്ക‌് കാർ ഇടിച്ചു ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഏറം ഇടുവയിൽ വീട്ടിൽ ഷീബയുടെ ഒന്നരയും അഞ്ചും വയസ്സുള്ള പെൺകുട്ടികൾക്ക് ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല.  തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിയുകയാണ് കുട്ടികൾ. 
അമ്മയുടെ ഓരത്ത് ഒന്നര വയസ്സുള്ള സുമയ്യയെ ഇടതുകൈയിൽ താങ്ങി  അഞ്ച് വയസ്സുള്ള ബിസ്മിയെ വലതുകൈയിലും പിടിച്ച് നടത്തി സ‌്കൂളിലേക്ക് പോകുന്നവഴിക്കാണ്പിന്നിൽ നിന്നും കാർ വന്ന് ഇടിച്ചത്. ആശുപത്രിയിൽ  രക്തംവാർന്ന മുഖവുമായി കിടക്കുകയാണ‌് കുട്ടികൾ.  ഇവരുടെ അമ്മ ഷീബ പരിക്കേറ്റ‌് മെഡിക്കൽ കോളേജ് ആശുപത്രി കിടക്കയിൽ വേദനകൊണ്ട് പുളയുമ്പോഴും തന്റെ മക്കൾക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഷീബയുടെ കാലിനും ദേഹമാസകലവും സാരമായ പരിക്കുണ്ട്. ഷീബയും ഒരുകുഞ്ഞും കാറിന്റെ അടിയൽപ്പെട്ടിരുന്നു. കാറിന്റെ മുൻവശം ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇവർക്കൊപ്പം പരിക്കേറ്റ ഏറം പുലയിറക്കത്ത് വീട്ടിൽ അൻസിയെയും അഞ്ച് വയസ്സുള്ള മകൾ നൂർജഹാനെയും കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും അഞ്ചലിലെ ആശുപത്രിയിലേക്ക് മാറ്റി. സ‌്കൂൾ പ്രവേശനോത്സവം കേരളത്തിലാകെ വളരെ ഭംഗിയായി നടന്നപ്പോൾ ഏറം ഗവ. എൽപി സ്കൂളിൽ പ്രവേശനത്തിന് വരുന്ന വഴിക്ക് കുഞ്ഞുങ്ങളെയും അമ്മമാരെയും കാർ ഇടിച്ച സംഭവം ഏവരെയും വിഷമിപ്പിച്ചിരുന്നു. ഇതിനിടെ പലകെട്ടുകഥകളും പ്രചരിപ്പിച്ചത് ആളുകളെ ദുഃഖത്തിലാക്കിയിരുന്നു.
പ്രധാന വാർത്തകൾ
 Top