25 August Sunday

വായനയെ ആഘോഷമാക്കി പുസ്തകോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

 

കൊല്ലം
ജില്ലയിലെ പുസ്തകപ്രേമികൾക്ക് ഉത്സവമായി കൊല്ലം പുസ്തകോത്സവത്തിന് തുടക്കമായി. എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസാധകരുടെയും വായനക്കാരുടെയും പങ്കാളിത്തം കൊണ്ടും വിൽപ്പന കൊണ്ടും സംസ്ഥാനത്തെ രണ്ടാമത്തെ പുസ്തകോത്സവമാണ് കൊല്ലത്തേത്. ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന‌് ആളുകൾ എത്തും. ജില്ലയിലെ 750 ഗ്രന്ഥശാലകളിൽനിന്ന് പ്രവർത്തകരെത്തി പുസ്തകം വാങ്ങും. 20000 ചതുരശ്രഅടി വലിപ്പമുള്ള പവലിയനിൽ നൂറോളം പ്രസാധകർ പുസ്തകങ്ങളുമായെത്തി. 
ലാൽ ബഹദൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി കെ ഗോപൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുകേശൻ സ്വാഗതം പറഞ്ഞു. കലക്ടർ എസ് കാർത്തികേയൻ ആമുഖ പ്രഭാഷണം നടത്തി. മേയർ വി രാജേന്ദ്രബാബു പുസ്തകത്തിന്റെ ആദ്യവിൽപ്പന നിർവഹിച്ചു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള, എക്സിക്യൂട്ടീവ് അംഗം എസ് നാസർ, അജോയ് ചന്ദ്രൻ, മുളവന രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പുസ്തക പ്രകാശനങ്ങളും നാടൻ കലാപരിപാടിയും നടന്നു. ശനിയാഴ്ച രാവിലെ 10ന് സ്ത്രീജിവിതം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഡോ. ഖദീജ മുംതാസ് ഉദ്ഘാടനംചെയ്യും. തുടർന്ന് കഥാസംവാദവും നൃത്തസദസ്സും സംഘടിപ്പിക്കും. പുസ്തകോത്സവം 10 വരെ നീണ്ടുനിൽക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top