20 April Tuesday
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്നു തുടക്കം

ജില്ലയിൽ 30970 വിദ്യാര്‍ഥികള്‍
പരീക്ഷ എഴുതും

സ്വന്തം ലേഖകന്‍Updated: Thursday Apr 8, 2021
കൊല്ലം
ജില്ലയിൽ 30,970 വിദ്യാർഥികൾ‌ വ്യാഴാഴ്‌ച എസ്എസ്എൽസി പരീക്ഷ എഴുതും. 15,311 ആൺകുട്ടികളും 15,659 പെൺകുട്ടികളും. കൊല്ലം, കൊട്ടാരക്കര, പുനലൂർ എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 232 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലാണ്(804) ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർഥികൾ പേരയം എൻഎസ്എസ്എച്ച്എസിലും(മൂന്ന്‌). 
പരീക്ഷാകേന്ദ്രങ്ങളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവ സജ്ജമാക്കിയിട്ടുണ്ടാകും. കോവിഡ് ബാധിതരായ വിദ്യാർഥികൾക്കും നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ പ്രത്യേകം ക്ലാസ് മുറി ഓരോ സെന്ററുകളിലും ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിതരായ വിദ്യാർഥികൾ പരീക്ഷാ ഹാളിലേക്ക് കടക്കുന്നതിനു മുമ്പായി ചോദ്യപേപ്പറും ഉത്തരം എഴുതുന്നതിനുള്ള പേപ്പറും ഹാളിൽ ക്രമീകരിച്ചിരിക്കും. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസ് വിദ്യാർഥികൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കവറുകളിൽ വയ്ക്കണം.തെരഞ്ഞെടുപ്പിൽ പോളിങ്‌ സ്റ്റേഷനുകളായിരുന്ന സ്‌കൂളുകൾ ഫയർഫോഴ്‌സിന്റെ സഹായത്തിലും മറ്റു സ്‌കൂളുകൾ അധ്യാപക–--അനധ്യാപകരുടെയും സ്റ്റാഫുകളുടെയും  നേതൃത്വത്തിൽ അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top