15 May Saturday

തെരഞ്ഞെടുപ്പിനു പിന്നാലെ 
കോട്ടുക്കലിൽ ബിജെപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

ബിജെപി ആക്രമണത്തിൽ തകർന്ന ശ്രീദർശിന്റെ വീട് സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു

കടയ്ക്കൽ  
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബിജെപിയുടെ നേതൃത്വത്തിൽ കോട്ടുക്കലിൽ വീടുകയറി ആക്രമണം. ബിജെപി നേതാവും പഞ്ചായത്ത് മുൻ അംഗവുമായ ദീപുവിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവരാണ് കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശിന്റെ വീടിനു നേരെ ആക്രമണം നടത്തിയത്. ശ്രീദർശിന്റെ ഭാര്യക്ക്‌ പരിക്കേറ്റു. വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞു പൊട്ടിക്കുകയും ചെടിച്ചട്ടികൾ അടിച്ചു തകർക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. 
ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗമാണ് ശ്രീദർശ്. എൽഡിഎഫ് സ്ഥാനാർഥി ജെ ചിഞ്ചുറാണി, സിപിഐ എം ജില്ലാ കമ്മിറ്റിഅംഗങ്ങളായ എസ് വിക്രമൻ, കരകുളം ബാബു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സാം കെ ഡാനിയേൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് ബുഹാരി, സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, സിപിഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top