01 April Saturday

ചിതറ പഞ്ചായത്ത് 
ഹരിതകർമസേനയ്ക്ക്‌ പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
കടയ്ക്കൽ
മാലിന്യനിർമാർജനത്തിൽ ജില്ലാതലത്തിലെ മികച്ച പ്രവർത്തനത്തിന് ചിതറ പഞ്ചായത്ത് ഹരിതകർമസേനയ്ക്ക് പുരസ്കാരം ലഭിച്ചു. കൊച്ചിയിൽ നടന്ന ആഗോള മാലിന്യനിർമാർജന പ്രദർശനത്തിൽ വ്യവസായ മന്ത്രി പി രാജീവിൽനിന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, ഹരിതകർമസേന കൺസോർഷ്യം പ്രസിഡന്റ് അജിത, സെക്രട്ടറി ബിസ്‌നി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. തദ്ദേശമന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി. 
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് നാലാംതവണയാണ് ചിതറ പഞ്ചായത്തിന് പുരസ്കാരം ലഭിക്കുന്നത്. സംസ്ഥാന ശുചിത്വ മിഷന്റെ റീ സൈക്കിൾ മൂന്നാം സ്ഥാനവും നേടി. യൂസർ ഫീ കലക്‌ഷൻ നൂറുശതമാനം കൈവരിച്ചതിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഇതുവരെ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് 41 ടൺ, ചെരുപ്പ്, ബാഗ്, കുപ്പി, ചില്ല്, തുണി എന്നിവ 30 ടൺ കയറ്റുമതി ചെയ്തു. പഞ്ചായത്ത് സൂപ്രണ്ട് മുരളീകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ആശ, വിഇഒ പ്രീത എന്നിവർ പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top