കൊല്ലം
നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനൽക്കമ്പിയിൽ പിടിച്ചുകയറി യാത്രക്കാരിയുടെ മാല കവർന്നു. കമ്പാർട്ട്‌മെന്റിൽ ഇരിയ്ക്കുകയായിരുന്ന കോട്ടയം സ്വദേശിനിയായ മധ്യവയസ്കയുടെ മാലയാണ് നഷ്ടമായത്. ചൊവ്വ പുലർച്ചെ 4.30ന് കൊല്ലം ഫാത്തിമ മാതാ കോളേജിനു സമീപമായിരുന്നു സംഭവം. 4.19ന് സ്‌റ്റേഷനിൽ എത്തിയ പാലരുവി എക്‌സ്‌പ്രസ് 4.35ന് പുറപ്പെടാനായി പിടിച്ചിട്ടിരിക്കുകയായിരുന്നു.
ഫാത്തിമ മാതാ കോളേജിനു സമീപത്തെ കാട്ടുപടർപ്പുകൾക്ക് അരികിലുണ്ടായിരുന്ന കമ്പാർട്ട്‌മെന്റിന്റെ ജനൽക്കമ്പിയിൽ പിടിച്ച് കയറിയ മോഷ്ടാവ് ഇവരുടെ മാലപൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടെ രണ്ടരപ്പവൻ മാലയുടെ ഒന്നരപ്പവന്‍ നഷ്ടമായി. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..