24 October Thursday

ചണ്ണപ്പേട്ട വില്ലേജ് ഓഫീസ് കെട്ടിടം നാടിനു സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

അലയമൺ കുട്ടിനാട് പ്രദേശത്തെ 36കുടുംബങ്ങളുടെ മിച്ചഭൂമിക്കുള്ള പട്ടയം മന്ത്രി ഇ ചന്ദ്രശേഖരൻ വിതരണംചെയ്യുന്നു

 

അഞ്ചൽ
പുനലൂർ താലൂക്കിലെ ചണ്ണപ്പേട്ട വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു. ചണ്ണപ്പേട്ട മീൻകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ വില്ലേജ് ഓഫീസ് ഉദ്ഘാടനവും  അലയമൺ വില്ലേജിലെ കുട്ടിനാട്  മിച്ചഭൂമിക്കാർക്കുള്ള പട്ടയവിതരണവും മന്ത്രി  ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. സർക്കാരിന്റെ ‘സ്മാർട്ട്‌ വില്ലേജ്‌ ഓഫീസ്‌’ പദ്ധതിയിൽപ്പെടുത്തി നിർമിതികേന്ദ്രമാണ്‌ പുതിയ കെട്ടിടം നിർമിച്ചത്‌. 
അലമൺ കുട്ടിനാട് പ്രദേശത്തെ 36കുടുംബങ്ങളുടെ മിച്ചഭൂമിക്കാണ്‌ പട്ടയം നൽകിയത്‌. ഉദ്ഘാടന സമ്മേളനത്തിൽ മുല്ലക്കര രത്നാകരൻ എംഎൽഎ അധ്യക്ഷനായി. അലയമൺ പഞ്ചായത്ത് പ്രസിഡന്റ് എം ഹംസ സ്വാഗതം പറഞ്ഞു. എഡിഎം പി ആർ ഗോപാലകൃഷ്ണൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത്‌അംഗം സജീന ഷിബു, തഹസിൽദാർ ടി നിർമൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശോഭന, സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, പഞ്ചായത്ത്‌അംഗങ്ങളായ ജി പ്രമോദ്, ഗീത അനിൽ, ഹസീന മനാഫ്, അംബിക കുമാരി, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർലി കോലത്ത് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top