24 October Thursday

അവധിദിവസം മറയാക്കി നിർമാണം നടത്തിയാൽ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
പുനലൂർ
തുടർച്ചയായ അവധിദിവസങ്ങളിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ മുനിസിപ്പാലിറ്റിയിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.  അനധികൃത നിർമാണങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായാണ് സ്‌ക്വാഡുകൾ രൂപീകരിച്ചത്. മുനിസിപ്പൽ എൻജിനിയറിങ് വിഭാഗം ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചത്‌. ആർ ബിജു, അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ (8547359556), കെ വി സന്തോഷ് കുമാർ, അസിസ്റ്റന്റ്‌ എൻജിനിയർ (9847001061), എം ഐസക്, ഓവർസിയർ (9447071517), പ്രതാപൻ, ഓവർസിയർ (9995353419), സൂരജ് കുമാർ, ഓവർസിയർ (9847081511), ജി ചിത്രാഞ്ജലി, ഓവർസിയർ (8547641166) എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങൾ. 
അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്‌ക്വാഡ് അംഗങ്ങളെയോ aeepunalurmunicipality@gmail.com, secypnlr@gmail.com എന്നീ ഇ -മെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണെന്ന് മുനിസിപ്പൽ സെക്രട്ടറി ജി രേണുകാദേവി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top