23 September Wednesday

പിക്കപ്പ് വാൻ മറിഞ്ഞ്‌ ഡ്രൈവർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

ദേശീയപാതയിൽ കെട്ടിട നിർമാണസാമഗ്രികൾ കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞ് നിലയിൽ

പുനലൂർ 
ദേശീയപാതയിൽ കെട്ടിട നിർമാണസാമഗ്രികൾ കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്ക്‌. വ്യാഴാ‌ഴ്ച പകൽ 11.30ന് ഉറുകുന്ന് ലൂർദ് മാത പള്ളിക്ക് സമീപമായിരുന്നു അപകടം. കെട്ടിട നിർമാണസാമഗ്രികൾ കയറ്റിയെത്തിയ വാൻ കനത്തമഴയിൽ പാതയോരത്തെ ചെളിയിൽ ഇറങ്ങിയശേഷം കയറുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിലേക്ക്‌ മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറുടെ കൈയ്ക്ക് നിസാര പരിക്കേറ്റു.  സംഭവത്തെതുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top