24 September Thursday

വന്യമൃഗശല്യം: അടിയന്തര നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കൊല്ലം
പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിലെ വന്യമൃഗശല്യം തടയാൻ കേന്ദ്ര–-- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഫാം വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ്‌ കറവൂർ എൽ വർഗീസ് ആവശ്യപ്പെട്ടു. 
പിറവന്തൂർ പഞ്ചായത്തിലെ വടക്കുകിഴക്കൻ മേഖലയിലെ കൃഷിക്കാരും തൊഴിലാളികളും ജനങ്ങളും വന്യമൃഗ ആക്രമണ ഭീഷണിയിലാണ്.  
 ചെമ്പനരുവി, പെരുന്തോയിൽ, കറവൂർ, കടശ്ശേരി, പുന്നല വാർഡുകളിലെ ഭൂരിപക്ഷം മേഖലയിലും കാട്ടാന കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതു‌ പതിവാണ്‌. കൃഷിക്കാരുടെ ജീവനും ഭീഷണിയിലാണ്.
 തോട്ടം തൊഴിലാളികൾ ജീവൻ പണയം വച്ചാണ് രാവിലെ എസ്റ്റേറ്റുകളിൽ ടാപ്പിങ്ങിനു‌ പോകുന്നത്. വന്യമൃഗ ഭീഷണിയുള്ള പ്രദേശത്ത്‌ കിടങ്ങുകൾ  കുഴിച്ചോ സോളാർ വേലി സ്ഥാപിച്ചോ സുരക്ഷയൊരുക്കണം. ഇതിനായി ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തിൽ പ്രത്യേക പാക്കേജുണ്ടാക്കി അടിയന്തര നടപടി സ്വീകരിക്കണമെന്നും കറവൂർ എൽ വർഗീസ് ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top