19 September Thursday

മേഖലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
ചടയമം​ഗലം
ഡിവൈഎഫ്ഐ ഇളമാട് മേഖലാ സമ്മേളനം അർക്കന്നൂരിൽ ജില്ലാ സെക്രട്ടറിയറ്റ് ​അംഗം ബി ബൈജു ഉദ്ഘാടനംചെയ്തു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ സ്വാ​ഗതംപറഞ്ഞു. 
ജില്ലാ കമ്മിറ്റിഅം​ഗം എസ് മുനീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അം​ഗം പി കെ ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി  ജി വിക്രമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ജെറിൻ (പ്രസിഡന്റ്), ശ്രീഷ്മ, മിഥൻ (വൈസ് പ്രസിഡന്റുമാർ), രജിത് (സെക്രട്ടറി), അശ്വിൻ, ചിന്നു (ജോയിന്റ് സെക്രട്ടറിമാർ), രേവതി (ട്രഷറർ). പൊതുസമ്മേളനം  നാസർ കൊളായി ഉദ്ഘാടനംചെയ്തു. ജെറിൻ അധ്യക്ഷനായി. രജിത്  സ്വാ​ഗതംപറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിഅം​ഗം പി കെ ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി  ജി വിക്രമൻ, കെ ജോയി, എസ് ചിത്ര, മുരാരി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top