09 August Sunday

നടപടികൾ ഇങ്ങനെ...

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
കൊല്ലം
കോവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് ദുരന്തപ്രതിരോധ പ്രതികരണ നടപടികൾ സ്വീകരിച്ച് കലക്ടർ ബി അബ്ദുൽ നാസർ ഉത്തരവായി. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത സ്വീകരിക്കണം. 
 
. വ്യാപാരസ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ നിരീക്ഷിക്കാൻ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.
 
. കലക്ടറേറ്റ് ഉൾപ്പെടുന്ന പ്രധാന ഓഫീസുകളിൽ സന്ദർശകർക്ക്‌ വിലക്ക്‌, ഓഫീസുകളിൽ നേരിട്ട് പരാതി സമർപ്പിക്കുന്നതിനു പകരം ഇ–- -മെയിൽ വഴി പരാതികൾ സമർപ്പിക്കാം. 
 
. അടിയന്തരഘട്ടങ്ങളിൽ സർക്കാർ ഓഫീസുകളിൽ സന്ദർശനം നടത്തേണ്ടവർ ഫോൺ മുഖേന അനുമതി വാങ്ങണം. പരാതി സമർപ്പിക്കേണ്ട ഇ–- -മെയിൽ വിലാസവും ഫോൺ നമ്പരും സർക്കാർ ഓഫീസിൽ പരസ്യപ്പെടുത്തും.  ലഭിക്കുന്ന പരാതികളിൽ കൃത്യമായി നടപടി ഉണ്ടാകണം. 
 
.സ്വകാര്യ ആശുപത്രികളിൽ ഒപി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്നവർ മുൻകൂട്ടി ആശുപത്രി അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം. ജില്ലാ മെഡിക്കൽ ഓഫീസറെ ഇതിനായി നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.   
 
.സർക്കാർ ഉദ്യോഗസ്ഥരുടെയും അവശ്യ സർവീസിലുള്ളവരുടെയും വാഹനങ്ങളെയും തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ന്‍മെന്റ് സോണുകളിലൂടെ യാത്രചെയ്യാൻ അനുവദിക്കും.
 
.മത്സ്യലേല ഹാളുകളിൽ തിരക്ക് നിയന്ത്രണാതീതമായി ശ്രദ്ധയിൽപ്പെട്ടാൽ വിവരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ അറിയിക്കണം. പൊതു മാർക്കറ്റുകളിലും മറ്റും തിരക്ക് വന്നാൽ പ്രവർത്തനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നിറുത്തി വയ്ക്കാൻ നടപടി എടുക്കണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top