24 August Saturday

2 പേർ പിടിയിൽ 2 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

പിടച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ

  

കരുനാഗപ്പള്ളി
നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പൊലീസ് പിടികൂടി. ആഡംബര കാർ ഉൾപ്പെടെ മൂന്നു വാഹനങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ‌്റ്റ‌് ചെയ‌്തു. ചവറ കൊള്ളപ്പുറത്ത് സുധിൻ (25), പന്മന വിളയത്ത് തെക്കേതിൽ വിനീത് (25) എന്നിവരാണ് പിടിയിലായത്. 
  വിപണിയിൽ രണ്ടുകോടി രൂപ വിലവരുന്ന  ഉൽപ്പന്നങ്ങളാണ്‌ ഇവയെന്ന‌്  പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി 10ന‌് ഇടക്കുളങ്ങര റെയിൽവേ ഗേറ്റിനു സമീപമുള്ള വീട്ടിൽനിന്നാണ്  150 ചാക്കിൽ സൂക്ഷിച്ചിരുന്ന ശംഭു, ഹാൻസ്, കൂൾ തുടങ്ങിയവ പിടിച്ചെടുത്തത്. 
   സംഭവവുമായി ബന്ധപ്പെട്ട‌്  മറ്റൊരു  പ്രതി വടക്കുംതല സ്വദേശി ബിജു പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.  ഇവർ വാടക വീടെടുത്ത് കച്ചവടം നടത്തിവരികയായിരുന്നു. ഹോൾസെയിലായി ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണംചെയ്യുന്നു എന്ന വ്യാജേന വീടെടുത്തായിരുന്നു  പുകയില ഉൽപ്പന്നങ്ങൾ വിറ്റിരുന്നത‌്.   
 രണ്ടുവർഷമായി ഇവർ വീട് വാടകയ്ക്കെടുത്ത് പ്രവർത്തിച്ചുവരുകയായിരുന്നു. കരുനാഗപ്പള്ളി ടൗണിലെ വിവിധ 
കേന്ദ്രങ്ങളിൽ വാഹനങ്ങളിൽ കാത്തുനിന്ന് ആഡംബര വാഹനങ്ങളിൽ എത്തിയിരുന്ന ഇടനിലക്കാർക്ക് കൈമാറുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.
  കരുനാഗപ്പള്ളി എസ്ഐ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അലോഷ്യസ്, എസ് സിപിഒ ശ്രീകുമാർ ,എഎസ്ഐ ഷാഫി, സിപിഒ മാരായ വിനോദ് ,രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top