22 August Thursday

ആര്യങ്കാവ് ഇടപ്പാളയത്ത് ദേശീയപാതയിൽ 3 വാഹനം കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

 

തെന്മല
കൊല്ലം –- തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് ഇടപ്പാളയത്ത് മൂന്നു വാഹനം കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. 
ശനിയാഴ്ച വൈകിട്ട് ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന‌ു സമീപമായിരുന്നു അപകടം. കുളത്തൂപ്പുഴയിൽനിന്നുവന്ന കാറും തമിഴ്നാട്ടിൽനിന്ന‌ുവന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻവശം തകർന്നു.
 പിന്നീട‌് ആര്യങ്കാവിലേക്ക് വരികയായിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട കാറിലേക്ക് ഇടിച്ചുകയറി. 
റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. നെടുംപാറ ഈസ് ഫീൽഡ് എസ്റ്റേറ്റിൽ എസ് എ സ്റ്റീഫൻ, ഇടപ്പാളയം ചെന്നിക്കര സെബാസ്റ്റ്യൻ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top