22 August Thursday

കെയർ ഹോം: നടയ‌്ക്കൽ ബാങ്ക‌് നിർമിച്ച വീടുകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

കെയർ ഹോം പദ്ധതിയുടെ ഭാഗമായി നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

 

ചാത്തന്നൂർ 
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.   സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി എട്ടു ലക്ഷത്തിൽ അധികം രൂപാ ചെലവഴിച്ച് വട്ടക്കുഴിക്കൽ സ്വദേശി  ജാനമ്മയ്ക്ക് നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
 ജി എസ് ജയലാൽ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത‌് അംഗം വി ജയപ്രകാശ്, കല്ലുവാതുക്കൽ  പഞ്ചായത്ത് പ്രസിഡന്റ് പി അംബികാകുമാരി, ജോയിന്റ‌് രജിസ്ട്രാർ ബി കൃഷ്ണകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ ബി എസ് പ്രവീൺദാസ്, പി മുരളീധരൻ, പി ആർ ഗോപാലകൃഷ്ണൻ, വി രഘുനാഥൻ, പി വി സത്യൻ, കെ ജോയിക്കുട്ടി, എസ് ധർമപാലൻ, എസ് ചിഞ്ചു, വി വിനോദ്, എസ് അനിൽകുമാർ, കെ ജയകുമാർ, കാട്ടുപുറം ബാബു, ഭുവനചന്ദ്രൻ, ആർ രാകേഷ്, എൽ ഉഷാകുമാരി, ജെ രാജി, ജി രഞ‌്ജിത‌്കുമാർ, എസ് ശശിധരൻപിള്ള  എന്നിവർ സംസാരിച്ചു.  ബാങ്ക് പ്രസിഡന്റ് വി ഗണേശൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top