25 August Sunday

ക്ഷേത്ര കലാപീഠം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

ആറ്റിങ്ങലിലെ ക്ഷേത്ര കലാപീഠം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങല്‍
കോയിക്കല്‍ കൊട്ടാരത്തില്‍ ആരംഭിച്ച  ക്ഷേത്ര കലാപീഠം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി സത്യന്‍ എംഎല്‍എ അധ്യക്ഷനായി. 
വി ജോയി എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസ്, അഡ്വ. എന്‍ വിജയകുമാര്‍, നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ്, 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, ആര്‍ എസ് പ്രശാന്ത്, എസ് ശ്രീകുമാര്‍, രാജന്‍, പ്രൊഫ. എന്‍ ഗോപിനാഥന്‍പിള്ള എന്നിവര്‍ സംസാരിച്ചു. 
 
ക്ഷേത്ര കലകളില്‍ പരിശീലനവും ഒപ്പം ദേവസ്വം ബോര്‍ഡില്‍ ക്രമമനുസരിച്ച് തൊഴിലും ലഭ്യമാക്കും.
 
പ്രധാന വാർത്തകൾ
 Top