14 November Thursday

കാൽ ലക്ഷം വൃക്ഷത്തൈ നട്ടുപിടിപ്പിച്ച‌് ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019
തിരുവനന്തപുരം
പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ 25000 വൃക്ഷത്തൈകൾ  വച്ചുപിടിപ്പിച്ച് ഡിവൈഎഫ്ഐയുടെ മാതൃക. ജില്ലാതല ഉദ്ഘാടനം കവയിത്രി സുഗതകുമാരിയിൽനിന്ന‌്  ഫലവൃക്ഷത്തൈ ഏറ്റുവാങ്ങി മാനവീയം വീഥിയിലെ പി ഭാസ്ക്കരൻ പ്രതിമയ്ക്കു സമീപം നട്ട‌് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ നിർവഹിച്ചു.  പാറശാലയിൽ സിപിഐ എം ഏരിയ സെക്രട്ടറി കടകുളം ശശി, നെയ്യാറ്റിൻകരയിൽ കെ ആൻസലൻ എംഎൽഎ, വഞ്ചിയൂരിൽ ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് വി വിനീത്, പേരൂർക്കടയിൽ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്,  കോവളത്ത‌് ബി അനൂപ്, വെള്ളറടയിൽ രാജേഷ്, പാളയത്ത‌് എസ് ഷാഹിൻ, നേമത്ത‌് പി ടൈറ്റസ്, നെടുമങ്ങാട്ട‌് എസ് ആർ ഷൈൻലാൽ,  അനഘ എന്നിവരും, വിതുരയിൽ എ എം അൻസാരി, കാട്ടാക്കടയിൽ രതീഷ്, വിളപ്പിലിൽ അരുൺലാൽ, വെഞ്ഞാറമൂട്ടിൽ അജിത‌്‌ലാൽ, വർക്കലയിൽ സി ഐ ഗോപകുമാർ, കിളിമാനൂരിൽ നിയാസ്, ജിനേഷ് എന്നിവരും, കഴക്കൂട്ടത്ത‌് പ്രശാന്ത്, മംഗലപുരത്ത‌് ജയൻ, ചാലയിൽ കെ പി പ്രമോഷ്, ആറ്റിങ്ങലിൽ ആർ എസ് അനൂപ് എന്നിവരും ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top