19 October Saturday

ഗീതയ‌്ക്ക‌് വീടൊരുങ്ങി; സിപിഐ എം തണലിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019
കാട്ടാക്കട
സാമ്പത്തിക പരാധീനതയിൽ ഉഴറിയ നിർധന കുടുംബത്തിന‌് വീടൊരുക്കി സിപിഎൈ എം. കള്ളിക്കാട് ആടുവള്ളി സ്വദേശിനി ഗീതയ‌്ക്ക‌ാണ‌് സിപിഐ എം ആടുവള്ളി ബ്രാഞ്ച് വീട‌്  നിർമിച്ചു നൽകിയത‌്. വീടിന്റെ താക്കോൽദാനം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. ഭവന നിർമാണ കമ്മിറ്റി ചെയർമാൻ ശ്യാംലാൽ സ്വാഗതം പറഞ്ഞു. എസ്എസ‌്എൽസി, പ്ലസ് ടു ഉന്നതവിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് വി കെ മധു അനുമോദിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ, ഐ ബി സതീഷ് എംഎൽഎ, സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി ജി സ്റ്റീഫൻ, ജില്ലാ കമ്മിറ്റി അംഗം ഐ സാജു, ലോക്കൽ  സെക്രട്ടറി രാമകൃഷ്ണക്കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ജെ ആർ അജിത, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ‌് വൈ സൈമൺ എന്നിവർ സംസാരിച്ചു. രഞ്ചു ലാൽ നന്ദി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top