20 August Tuesday

വീട്‌ സ്‌കൂളാക്കി ആസിയക്ക്‌ പ്രവേശനോത്സവം

സ്വന്തം ലേഖകൻUpdated: Friday Jun 7, 2019
കിളിമാനൂർ 
നാടാകെ പ്രവേശനോത്സവം ആഘോഷമാക്കുമ്പോൾ സ്കൂളിൽ പോകാനാകാതെ തളർന്നു കിടക്കുകയാണ‌് മടവൂർ ഞാറയിൽ കോണം തൗഫീഖ് മൻസിലിൽ ആസിയ ബീവി. എങ്കിലും പ്രവേശനോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ‌് ആസിയ. എട്ടാം ക്ലാസിലേയ്ക്ക‌് കടക്കുന്ന അവൾക്ക‌്  മടവൂർ എൻഎസ‌്എസ‌് സ‌്കൂൾ വീട്ടിൽ പ്രവേശനോത്സവമൊരുക്കി. വീട‌് ബലൂണുകൾ കൊണ്ട‌ും വർണക്കടലാസുകൊണ്ടും അലങ്കരിച്ചു. അധ്യാപകർ മധുരം നൽകി. ഹെഡ്മിസ്ട്രസ് എസ് വസന്തകുമാരിയുടെ നേതൃത്വത്തിലാണ് അധ്യാപകർ വീട്ടിലെത്തി പ്രവേശനോത്സവം ആഘോഷിച്ചത്.
 
ജനിച്ച‌് രണ്ടു മാസം കഴിഞ്ഞപ്പോഴാണ‌് അസുഖം വന്ന‌് ആസിയ കിടപ്പിലായത‌്. സ്വന്തമായി ഇരിക്കാനോ നിൽക്കാനോ സംസാരിക്കാനോ ആസിയക്കാകില്ല. 
പത്തു വർഷം മുൻപ‌് ഉപ്പ മരിച്ചു. ഉമ്മ ഷൈലയാണ‌് ആസിയയെ പരിചരിക്കുന്നത‌്. ആസിയയെ സ്കൂളിൽ കൊണ്ടുപോകാനുള്ള മാർഗം അന്വേഷിക്കുകയാണ‌് സ്കൂൾ അധികൃതർ.  
പ്രധാന വാർത്തകൾ
 Top