23 August Friday

ആഘോഷമായി സ്കൂളുകളിൽ പ്രവേശനോത്സവം

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം അമ്പലപ്പുറം ഗവ.ഡബ്ല്യു യു പി സ്‌കൂളിൽ അയിഷാപോറ്റി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

 

എഴുകോൺ
ബലൂണുകളും വർണക്കുടകളും അക്ഷരത്തൊപ്പികളുമേന്തി കുരുത്തോലപ്പന്തൽ കടന്നെത്തിയ കുരുന്നുകൾ ക്ലാസിൽ പ്രവേശിച്ചു. കളിചിരികൾക്കും കണ്ണീർക്കാഴ്ചകൾക്കും ഒന്നാം ക്ലാസ് മുറികൾ വേദിയായി. എല്ലാ സ്കൂളിലും ആഘോഷപൂർവമാണ് പ്രവേശനോത്സവം നടന്നത്. 
വെളിയം ഉപജില്ലാതല പ്രവേശനോത്സവം വാക്കനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  ജില്ലാ പഞ്ചായത്ത് അംഗം സി പി പ്രദീപ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എം ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. 
കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൾ റഹ്മാൻ പoനോപകരണ വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത‌്അംഗം ജെ ആർ അമ്പിളി, ബി പ്രദീപ് കുമാർ, ഷാജി, അനിൽകുമാർ, ഗീത, ബിന്ദു, ജയകുമാരി, സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.
വെളിയം പഞ്ചായത്തുതല പ്രവേശനോത്സവം പൊങ്ങോട് ജിഎൽപിഎസിൽ പി അയിഷാപോറ്റി എംഎൽഎ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ആർ സന്തോഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, ജെ അനുരൂപ്, ഷാജി, എസ് ബിനു എന്നിവർ സംസാരിച്ചു.എഴുകോൺ പഞ്ചായത്തുതല പ്രവേശനോത്സവം ഇലഞ്ഞിക്കോട് ജിഎൽപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആർ സതീശൻ അധ്യക്ഷനായി. സുജ, ഗീതാഭായിയമ്മ, ഉഷ രമണൻ, റജി പണിക്കർ, ആർ എസ് രതീഷ് കുമാർ എന്നിവർ സംസാരിച്ചു.നെടുവത്തൂർ പഞ്ചായത്തുതല പ്രവേശനോത്സവം കോട്ടാത്തല യുപിഎസിൽ ജില്ലാ പഞ്ചായത്ത് അംഗം എസ് പുഷ്പാനന്ദൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി ശ്രീകല അധ്യക്ഷയായി. ബി വിജയൻപിള്ള, എൻ ബി ഭാവന, മഞ്ജുഷ, സുരേഷ‌്കുമാർ എന്നിവർ സംസാരിച്ചു.
പവിത്രേശ്വരം  പഞ്ചായത്തുതല പ്രവേശനോത്സവം കരിക്കൽ ഗവ. എൽപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പത്മകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണൻ, ധന്യാ മനോജ്, രജിത, അനിൽകുമാർ, സുമംഗല എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top