19 August Monday

തീരസംരക്ഷണത്തിന‌് കണ്ടലുമായി പൊലീസ‌്

സ്വന്തം ലേഖകന്‍Updated: Friday Jun 7, 2019
ചവറ 
കായല്‍ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രകൃതിയ്ക്ക് താങ്ങായി നീണ്ടകര തീരദേശ പൊലീസ് അഷ്ടമുടിക്കായലിന്റെ തീരത്ത് കണ്ടല്‍ച്ചെടികൾവച്ചു പിടിപ്പിച്ചു.  മുളംകുറ്റിയില്‍ കവചം തീര്‍ത്ത് 5000 കണ്ടല്‍ച്ചെടികളാണ് നട്ടത‌്.  പ്രകൃതിയുടെ ജീവനാഡികളായ ജലസംഭരണികളായ കായലുകള്‍ നശിക്കാന്‍ പാടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന  പരിപാടി കരുനാഗപ്പള്ളി എസിപി അരുണ്‍രാജ്   ഉദ്ഘാടനംചെയ്തു. 
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പാരിപ്പള്ളിഅമൃത സ്കൂളിലെ എസ‌്പിസി എന്നിവയുടെ നേതൃത്വത്തിൽ  രാവിലെതന്നെ  കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കൽ തുടങ്ങി. നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെട്ട അഴീക്കല്‍ മുതല്‍ പരവൂരിന്റെ തീരപ്രദേശംവരെ ഒരു വര്‍ഷത്തിനകം 50,000 കണ്ടല്‍ച്ചെടികള്‍ നടാനാണ് ലക്ഷ്യമിടുന്നത‌്. തീരദേശ പൊലീസ് എസ്എച്ച്ഒ മനോജ് അധ്യക്ഷനായി. യോഗത്തില്‍ പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം സി പ്രശാന്തന്‍, തീരദേശ പൊലീസ് ഓഫീസര്‍മാരായ ഡി ശ്രീകുമാര്‍ , എസ‌്പിസി പൊലീസ് ഓഫീസര്‍ എ സുഭാഷ് ബാബു, എന്‍ ആര്‍ ബിജു, ശ്രീലക്ഷ്മി, എസ്ഐ ഭുവനദാസ്, പഞ്ചായത്ത‌് അംഗം ഹെൻറി ഫെർണാണ്ടസ‌്, അശോകന്‍, എം ജി അനില്‍,  സഞ‌്ജയന്‍, ഹരികുമാര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍   നേതൃത്വം നല്‍കി.
പ്രധാന വാർത്തകൾ
 Top