13 December Friday

കരച്ചിലിന് വിടനല്‍കി; ആദ്യദിനം ഉത്സവമാക്കി കുരുന്നുകള്‍

സ്വന്തം ലേഖകന്‍Updated: Friday Jun 7, 2019

തലവൂര്‍ കുരാ ഗവ. എല്‍പി സ്കൂളില്‍ അക്ഷരത്തൊപ്പിയും  പൂച്ചെണ്ടും നൽകി വിദ്യാർഥികളെ സ്വീകരിച്ചപ്പോൾ

 
പത്തനാപുരം
പരിഭ്രമവും ആകാംക്ഷയും മിന്നിമാഞ്ഞ മിഴികളോടെ എത്തിയ കൊച്ചുകൂട്ടുകാരെ പ്രവേശനോത്സവത്തിന്റെ നിറപ്പകിട്ടില്‍ വിദ്യാലയങ്ങള്‍ സ്വാഗതം ചെയ്തു. കൗതുകത്തോടെ എത്തിയ നവാഗതരും വേനലവധിയുടെ ഇടവേളയ്ക്കുശേഷം പുതിയ ക്ലാസിലെത്തിയ വിദ്യാര്‍ഥികളും ചേര്‍ന്ന് ആദ്യദിനം ഉത്സവമാക്കി. 
തലവൂര്‍ കുരാ  ഗവ. എല്‍പി സ്കൂളില്‍ വര്‍ണാഭമായ  പരിപാടികളോടെയാണ് പ്രവേശനോത്സവം  സംഘടിപ്പിച്ചത്. ഒന്നാംക്ലാസിൽ എത്തിയ കുരുന്നുകളെ  അക്ഷരത്തൊപ്പിയും  പൂച്ചെണ്ടും പഠനോപകരണങ്ങളും മധുരവും നല്‍കി അധ്യാപകരും മറ്റു വിദ്യാര്‍ഥികളും  സ്വീകരിച്ചു. തുടര്‍ന്ന്  നിരത്തിവച്ചിരുന്ന മണ്‍ചിരാതുകളില്‍ വിളക്കു തെളിയിച്ചു. കടലാസില്‍ തീര്‍ത്ത തൊപ്പിയണിഞ്ഞും സ്കൂളിലെ കളിപ്പാട്ടങ്ങള്‍ സ്വന്തമാക്കിയും കൊച്ചുകൂട്ടുകാര്‍  ആഘോഷങ്ങളില്‍ പങ്കെടുത്തു.
തലവൂര്‍ പഞ്ചായത്ത് അംഗം ജലജാ ഗോപിനാഥ്, ഹെഡ‌്മിസ‌്ട്രസ‌് വി ലത, സീനിയര്‍ അധ്യാപിക പി ലേഖ, അധ്യാപകരായ  ബിജി, സോണി, പഞ്ചായത്ത‌്അംഗം അമ്പിളി ദാസപ്പന്‍, പിടിഎ പ്രസിഡന്റ‌് വിനോദ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.പത്തനാപുരം പഞ്ചായത്ത്തല പ്രവേശനോത്സവം ഗവ. നടുക്കുന്ന‌് എൽപി സ‌്കൂളിൽ പഞ്ചായത്ത‌് പ്രസിഡന്റ‌്  എച്ച് നജീബ് മുഹമ്മദ് ഉദ‌്ഘാടനംചെയ‌്തു.

 

പ്രധാന വാർത്തകൾ
 Top