17 January Sunday
നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ

പത്തനാപുരത്ത‌് 7 സ‌്കൂൾ എസ‌്എഫ്‌ഐ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

  

 
പത്തനാപുരം
‘നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ’ എന്ന സന്ദേശവുമായി  എസ്എഫ്ഐ പത്തനാപുരം ഏരിയ കമ്മിറ്റി ഏഴ് സ‌്കൂൾ ഏറ്റെടുത്ത‌്  കുട്ടികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങൾ ഒരുക്കി. പാണ്ടിത്തിട്ട ഗവ. എൽപിഎസ്, പന്തപ്ലാവ് ഗവ.  എൽപിഎസ്, മാങ്കാട് എൽപിഎസ്, കറവൂർ എൽപിഎസ്, നെടുംപറമ്പ് എൽപിഎസ്, കമുകുംചേരി എൽപിഎസ്, പുന്നല എൽപിഎസ് എന്നിവങ്ങളിലാണ‌് സൗകര്യം ഒരുക്കുന്നത‌്. 
 നെടുംപറമ്പ് ഗവ. എൽപി സ്കൂളിൽ നടന്ന  പരിപാടി  സംസ്ഥാന ജോയിന്റ‌്  സെക്രട്ടറി ആഷിത ഉദ്ഘാടനംചെയ്തു.  ഏരിയ പ്രസിഡന്റ് മിഥുൻ അധ്യക്ഷനായി. സെക്രട്ടറി വിഷ്ണു കളത്തട്ട് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആദർശ് എം സജി പഠനോപകരണം വിതരണംചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ ബി അജ്മൽ ഷാൻ, ശ്രീഹരി, അനൂപ്, സ്വരാജ്, അഖിൽ ജഗദീശ്, ഹെൽമർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top