22 August Thursday
ജില്ലാതല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം

പരിസ്ഥിതി സംരക്ഷണത്തിന് മുഖ്യപരിഗണന: -മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

 

 
കൊല്ലം
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ‌് സർക്കാർ നടപ്പാക്കുന്നതെന്ന‌് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ടി എം വർഗീസ് ഹാളിൽ ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രകൃതിക്ക് ഇണങ്ങിയ ജീവിതരീതിയിലൂടെ മാത്രമെ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ. ഈ സന്ദേശം പരമാവധി ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 
മേയർ വി രാജേന്ദ്രബാബു അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി സംസാരിച്ചു. പരിസ്ഥിതിദിന വൃക്ഷത്തൈ വിതരണോദ്ഘാടനം എം നൗഷാദ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്‌സൻ ഷീബ ആന്റണി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വിജയാനന്ദൻ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായ കെ എസ് ജ്യോതി, എസ് ഹീരലാൽ, ഹരിത കേരളം മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ എസ് ഐസക്, സിറ്റിസൺ കൺസർവേറ്റർ ജി ആർ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top