എഴുകോൺ
കാളിദാസും കാശിനാഥും കാവേരിയും ഇനി ഒരുമിച്ച് ക്ലാസിലെത്തും. ഒരു പ്രസവത്തിൽ പിറന്ന മൂന്നു കുരുന്നുകൾ ഒന്നിച്ചെത്തിയതാണ് ഇന്നലെ കരീപ്ര ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവത്തെ ശ്രദ്ധേയമാക്കിയത്. കരീപ്ര മംഗലശേരിയിൽ ജെ ഓമനക്കുട്ടന്റെയും ആർ ശ്രീദേവിയുടെയും മക്കളായ കാശിനാഥ്, കാളിദാസ്, കാവേരി എന്നിവരാണ് വ്യാഴാഴ്ച സ്കൂൾ പ്രവേശനം നേടിയത്.
കരീപ്ര ഗവ. എൽപി സ്കൂളിൽ എൽകെജിയിലാണ് മൂവരും ചേർന്നത്. പുത്തൻ കൂട്ടുകാർക്കൊപ്പം മൂവരും പരിഭവങ്ങളൊന്നുമില്ലാതെ പ്രവേശനോത്സവം ആഘോഷിച്ചു. പാലത്തറ എൻ എസ് സഹകരണ ആശുപത്രി ജീവനക്കാരാണ് ഓമനക്കുട്ടനും ശ്രീദേവിയും.