24 March Friday

കെഎസ്‌ആർടിസി ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച്‌ 4 പേർക്കു പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തകർന്ന ഒമ്നി വാൻ

അഞ്ചൽ 
കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്‌ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച്‌ നാലുപേർക്കു പരിക്ക്‌. സാരമായി പരിക്കേറ്റ കാട്ടാമ്പള്ളി സ്വദേശി ആകാശ്, കടവറം സ്വദേശി സുനിൽ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുകോൺ സ്വദേശി അർഷാദ്, തടിക്കാട് സ്വദേശി അൽത്താഫ് എന്നിവർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
തിങ്കൾ പകൽ മൂന്നിന്‌ അഞ്ചൽ–- പുനലൂർ റോഡിൽ അഗസ്ത്യക്കോട് അമ്പലംമുക്കിനു സമീപമാണ്‌ അപകടം. അഞ്ചലിൽനിന്ന്‌ പുനലൂരിലേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്‌ എതിർദിശയിൽ വന്ന ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ വാനിന്റെ ബോഡി മധ്യഭാഗത്ത്‌ ഉള്ളിലേക്ക് ഇടിച്ചുകയറിയതിനാൽ ഏറെ പരിശ്രമത്തിനൊടുവിലാണ്‌ വാഹനത്തിലുള്ളവരെ പുറത്തെടുത്തത്‌. അഞ്ചൽ പൊലീസും പുനലൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top