കൊല്ലം
മതനിരപേക്ഷ രാജ്യമായ ഇന്ത്യക്ക് മതങ്ങൾ തമ്മിലുള്ള സൗഹാർദവും സമന്വയവും ജീവവായുവാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന "ഓൾ റിലിജിയൻസ് കൗൺസിൽ (ആർക്കോൺ)' കേരള ചാപ്റ്ററും സർവമതസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആർക്കോൺ ചെയർമാൻ എസ് സുവർണകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പുനലൂർ സലിം ഹാജി സ്വാഗതം പറഞ്ഞു.
ഗോകുലാശ്രമം മഠാധിപതി ബോധേന്ദ്രതീർത്ഥയുടെ നേതൃത്വത്തിൽ "ബ്രഹ്മോത്സവം' നടന്നു. ബോധേന്ദ്രതീർത്ഥ, ഡോ. ഫാദർ ഫെർഡിനാന്റ് കായവിൽ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, സുഖാകാശ സരസ്വതി, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫെർഡിനാന്റ് കായാവിൽ, പുനലൂർ സോമരാജൻ, എച്ച് നാസറുദീൻ പോച്ചയിൽ, പ്രൊഫ. വെള്ളിമൺ നെൽസൺ, വർക്കല സുനിലി എന്നിവർക്ക് മന്ത്രി "ഭാരതസേവാ പുരസ്കാരം’ സമ്മാനിച്ചു. ട്രഷറർ ഫ്രാൻസിസ് സേവ്യർ നന്ദി പറഞ്ഞു. എം അബ്ദുൾ സലാം, സുനിതാ തങ്കച്ചൻ, ജേക്കബ്, രോഹിണി രവീന്ദ്രൻ, ക്ലാവറ സോമൻ, നിബു വർഗീസ്, അനിൽ പടിക്കൽ, കെ പി സുധാകർജി, എസ് ഷെൻസ്, ലില്ലിക്കുട്ടി വില്യംസ്, വർക്കല പ്രസന്നൻ, തഴവ സത്യൻ, രാജി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..