08 November Friday

42 കിലോ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

പിടിയിലായ പ്രതി ഹാലി ഹാരിസൺ എക്‌സൈസ്‌ ഉദ്യോഗസ്ഥർക്കൊപ്പം

കുണ്ടറ 
എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാഞ്ഞിരകോട് പൂക്കോലിക്കൽ കടവിനു സമീപത്തുനിന്ന്‌ 42.040 കിലോഗ്രാം കഞ്ചാവുമായി പടപ്പക്കര സ്വദേശി പിടിയിൽ. ഹാലി ഭവനത്തിൽ ഹാലി ഹാരിസൺ (41) ആണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്ന വാഹനവും 5640രൂപയും കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജില്ല കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ എക്‌സൈസ് വിഭാഗം നടത്തിയ നിരീക്ഷണത്തെതുടർന്നാണ് പ്രതിയെ പിടികൂടാനായത്‌. സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജു, ഇൻസ്പെക്ടർ സി പി ദിലീപ്, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത് കുമാർ, അനീഷ്, ജോജോ, ബാലു സുന്ദർ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top