06 December Tuesday

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ
ജില്ലാ ജാഥയ്ക്ക് ചവറയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
ചവറ
എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രചാരണജാഥയ്‌ക്ക്‌ ചവറയിൽനിന്നും തുടക്കമായി. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളുവെന്ന നിബന്ധന പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി 12ന് നടക്കുന്ന കൊല്ലം ഹെഡ് പോസ്റ്റ്ഓഫീസ്‌ മാർച്ചിന്റെ  പ്രചാരണാർഥമാണ് ജില്ലാ പ്രചാരണ ജാഥകൾ. വ്യാഴാഴ്‌ച മുതൽ 10 വരെയാണ് ജാഥകൾ. യൂണിയൻ ജില്ലാ സെക്രട്ടറി വി ജയപ്രകാശ് ക്യാപ്റ്റനും, ജില്ലാ ട്രഷറർ വി രാധാകൃഷ്ണൻ മാനേജറുമായ തെക്കൻ മേഖലാ ജാഥയും, ജില്ലാ പ്രസിഡന്റ്‌  സി രാധാമണി ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ രാമചന്ദ്രൻപിള്ള മാനേജറുമായ വടക്കൻ മേഖല ജാഥയുമാണ് പര്യടനം നടത്തുന്നത്. ജാഥയുടെ ഉദ്ഘാടനം നീണ്ടകര പരിമണത്ത് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ ലതീഷൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ രാമചന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, യൂണിയൻ നേതാക്കളായ എം സുഭാഷ്, ബി ശശി, പ്രശാന്ത്, ബീനാ ദയൻ എന്നിവർ സംസാരിച്ചു. എസ് സേതുലക്ഷ്മി നന്ദി പറഞ്ഞു. വടക്കൻ മേഖലാ ജാഥ വ്യാഴാഴ്‌ച രാവിലെ ഒമ്പതിന് തെക്കുംഭാഗം നടയ്ക്കാവിൽനിന്നും ആരംഭിച്ച് ക്ലാപ്പനയിൽ സമാപിക്കും.  തെക്കൻ മേഖല ജാഥ രാവിലെ ഒമ്പതിന് കൊല്ലത്തുനിന്നും പര്യടനം ആരംഭിച്ച് ചിറക്കരയിൽ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top