15 August Monday
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം

തീരദേശ എക്സൈസ് ഓഫീസ് 
അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ചവറ കേന്ദ്രമാക്കി തീരദേശ എക്സൈസ് ഓഫീസ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിമുക്തി പ്രവർത്തനങ്ങൾക്കായി എല്ലാ ഓഫീസിലും ഓരോ പ്രിവന്റീവ് ഓഫീസർ തസ്തിക അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് രാജു അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് വർഗീസ് സ്വാഗതം പറഞ്ഞു.പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘടന അംഗങ്ങളുടെ മക്കൾക്കും ജീവനക്കാരുടെ എംബിബിഎസ് പൂർത്തിയാക്കിയ മകളെയും എക്സൈസ് വകുപ്പുതല പരീക്ഷയിൽ ജീവനക്കാർക്ക് പ്രയോജനപ്രദമായി ക്ലാസ് നയിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരീഷിനെയും ആദരിച്ചു. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി റോബർട്ട്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ പി ഡി പ്രസാദ്, ടി സജുകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ആർ ഷെറിൻ രാജ്, എം എസ് ഗിരീഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി മനോജ്കുമാർ, എക്സൈസ് സ്റ്റാഫ് സഹകരണസംഘം സെക്രട്ടറി ഷഹാറുദീൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഡി അജീഷ്, എസ് എസ്  ശ്രീനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ രാജു(പ്രസിഡന്റ്‌), എ സബീർ (വൈസ് പ്രസിഡന്റ്), സന്തോഷ് വർഗീസ്‌ (സെക്രട്ടറി), ഡി അജീഷ് (ജോയിന്റ്‌ സെക്രട്ടറി), അജിത്കുമാർ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top