11 August Thursday
ആശങ്കയില്ല

പരപ്പാർ ഡാം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ജലനിരപ്പ്‌ ഉയർന്നതോടെ തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ

കൊല്ലം
ജലനിരപ്പ്‌ ഉയർന്നതോടെ തെന്മല പരപ്പാർ ഡാമിന്റെ മൂന്നു ഷട്ടറും 30 സെന്റീമീറ്റർ ഉയർത്തി. പകൽ 11ന്‌ 10 സെന്റീമീറ്ററും 12.30നും രണ്ടിനും 10 സെന്റീമീറ്റർ വീതവുമാണ്‌ ഉയർത്തിയത്‌. ശനിയാഴ്‌ച ഇത്‌ 50 സെന്റീമീറ്റർ എന്ന നിലയിലേക്ക്‌ ഉയർത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടും. കല്ലടയാറ്റിലെ ജലനിരപ്പ് പരമാവധി വെള്ളമുയരുക 90 സെന്റീമീറ്റർവരെ മാത്രം. വൃഷ്ടിപ്രദേശത്തും കിഴക്കൻ മേഖലയിലും മഴകുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. നിലവിൽ സെക്കന്റിൽ 85,000 ലിറ്റർ വെള്ളമാണ്‌ ഒഴുക്കിവിടുന്നത്‌. 3.60ലക്ഷം ലിറ്റർ വെള്ളം വൃഷ്ടിപ്രദേശത്തുനിന്ന്‌ ഒഴുകിയെത്തുന്നുണ്ട്‌. ഉൾവനത്തിൽ മഴ ശമിച്ചത്‌ നീരൊഴുക്കു കുറയാൻ കാരണമായി. വെള്ളിയാഴ്‌ച വൈകിട്ട്‌ ഡാമിലെ ജലനിരപ്പ്‌ 110.86 മീറ്ററാണ്‌. 115.82മീറ്ററാണ്‌ സംഭരണശേഷി. ഒന്നിന്‌ ഇത്‌ 104.35 മീറ്ററായിരുന്നു. 2018ലെ പ്രളയശേഷം 10ദിവസം കൂടുമ്പോൾ ഡാമിൽ നിലനിർത്തേണ്ട വെള്ളത്തിന്റെ അളവ്‌ (റൂൾകർവ്)അനുസരിച്ച് ഡാമിൽ ആഗസ്ത് ഒന്നിന്‌ വേണ്ട ജലനിരപ്പ് 106.79മീറ്ററും 11വരെ 107.56 മീറ്ററുമായിരുന്നു. വൈദ്യുതോൽപ്പാദനം നടക്കുന്നതിനാൽ സെക്കന്‍ഡിൽ 17000ലിറ്റർ വെള്ളം നിലവിൽ പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്‌. എന്നാൽ,  നദികളിൽ ഒഴുക്ക് ശക്തമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ കല്ലട ഇറി​ഗേഷൻ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കെ കെ ടെസിമോൻ അറിയിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top