27 September Monday

വനമേഖലയിലെ തൊഴിൽ സ്‌തംഭനം 
പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Aug 6, 2021

കിഴക്കൻ വനമേഖലയിലെ തൊഴിലാളികളുടെ സമരപ്രഖ്യാപന കൺവൻഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ 
ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യുന്നു

അഞ്ചൽ 
വനംമേഖലയിലെ തൊഴിൽ സ്തംഭനത്തിന് പരിഹാരം കാണാൻ ഫോറസ്റ്റ് വർക്കിങ്‌ പ്ലാനിന് അംഗീകാരം നൽകണമെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. കുളത്തൂപ്പുഴയിൽ സിഐടിയു സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
വനവിഭവങ്ങൾ നിയമപരമായി ശേഖരിച്ചും ലോഡിങ്‌ അൺലോഡിങ്‌ നടത്തിയും മറ്റും ജീവിച്ചു വരുന്നവർക്ക്‌ വർഷങ്ങളായി തൊഴിൽ ഇല്ലാതായിരിക്കുകയാണ്‌. അധികാരികളുടെ ഭാഗത്തുനിന്നുള്ള  അനാസ്ഥയാണ്  വർക്കിങ്‌ പ്ലാനിന്‌ അംഗീകാരം ലഭിക്കാതിരിക്കാൻ കാരണം–- ആനത്തലവട്ടം പറഞ്ഞു. തൊഴിൽ സ്തംഭനം അവസാനിപ്പിക്കുക, കുളത്തൂപ്പുഴ മണൽ കലവറയിലെ മണൽ വിലകുറച്ച് പ്രദേശത്തെ സാധാരണക്കാർക്ക് ലഭ്യമാക്കുക, തെന്മല ഡാമിൽ അടിഞ്ഞുകിടക്കുന്ന എക്കലും മണലും നീക്കി സർക്കാരിന്‌ വരുമാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരം നടത്താൻ കൺവൻഷൻ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ   വനമേഖലയിലെ തൊഴിലാളികളും നേതാക്കളും പങ്കെടുത്തു. 
സമരപ്രഖ്യാപന നോട്ടീസ് ആനത്തലവട്ടം ആനന്ദന് ഷാനവാസ് ഖാൻ  കൈമാറി. എം എസ് മുരളി അധ്യക്ഷനായി.  ജില്ലാസെക്രട്ടറി എസ് ജയമോഹൻ, ഹെഡ്‌ ലോഡ്‌  ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ്‌ പ്രസിഡന്റ്  ഷാനവാസ് ഖാൻ, കെ ബാബുപണിക്കർ, രവീന്ദ്രൻനായർ, എം ഇക്ബാൽ,  ഡി വിശ്വസേനൻ, എസ് ബിജു, എസ് സൂരജ്, എ ആർ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. എം എ രാജഗോപാൽ സ്വാഗതവും  എസ് ഗോപകുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top