16 January Saturday

വിളിച്ചുവരുത്തരുത്‌ അപകടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
ശാസ്താംകോട്ട
കണ്ടെയ്‌ൻമെന്റ്‌ സോൺ പിൻവലിച്ചെങ്കിലും കുന്നത്തൂരിൽ ജാഗ്രത അനിവാര്യം. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലെ ബാങ്കുകളിലും പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കൃഷിഭവനിലും കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് അധികൃതരെ ബുദ്ധിമുട്ടിലാക്കി. ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ കഴിഞ്ഞ ദിവസമാണ് കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കിയത്. തുടർന്ന്‌, ശാസ്താംകോട്ട പഞ്ചായത്തിലെ എസ്ബിഐ, ഇന്ത്യൻ ബാങ്ക് തുടങ്ങിയവ പ്രവർത്തിച്ചതോടെ ജനങ്ങൾ ഇവിടങ്ങളിലേക്ക്‌ കൂട്ടമായെത്തി. തിരക്ക് വർധിച്ചതോടെ പൊലീസ് ഇടപെടുകയും കൂട്ടംകൂടി നിന്നവരെ ഒഴിവാക്കുകയും ചെയ്തു. സേവനം ലഭ്യമാകാതിരുന്നതോടെ ചെറിയ പ്രശ്നങ്ങളും ഉണ്ടായി. ഇതോടെ നിശ്ചിത ടോക്കൺ സംവിധാനത്തിൽ പ്രവർത്തിക്കാനും അധികൃതർ തയ്യാറായി.
പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കൃഷിഭവനിൽ വിത്തുവാങ്ങാൻ എത്തിയവരുടെ എണ്ണം വർധിച്ചതും ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. പൊലീസ് എത്തി ആൾക്കൂട്ടം ഒഴിവാക്കിയശേഷം  കൃഷി ഓഫീസറിൽനിന്ന്‌ പിഴ ഈടാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top