26 September Saturday

മുനിസിപ്പൽ ശുചീകരണത്തൊഴിലാളിക്കും കോവിഡ്

സ്വന്തം ലേഖകന്‍Updated: Thursday Aug 6, 2020
കൊട്ടാരക്കര
മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച മുനിസിപ്പൽ സെക്രട്ടറിയുമായി സമ്പർക്കമുള്ള കോളേജ് വാർഡിനു സമീപം താമസിക്കുന്നയാൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച‌ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഇവരുൾപ്പെടെ എൺപതിലധികം പേരുടെ സ്രവം ശേഖരിച്ചിരുന്നു.  
ഒപ്പം പരിശോധിച്ചവരിൽ ചിലരുടെ പരിശോധനാഫലം കിട്ടാനുണ്ട്. പി അയിഷാപോറ്റി എംഎൽഎ, തഹസിൽദാർ, മുനിസിപ്പൽ ചെയർപേഴ്സൺ എന്നിവരുടെ ഉൾപ്പെടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ഇപ്പോൾ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിക്ക് രോഗം ബാധിച്ചത്. സെക്രട്ടറിക്ക് രോഗം സ്ഥിരീകരിച്ചതോടെ മുനിസിപ്പൽ ഓഫീസ് പൂർണമായി അടച്ചിരിക്കുകയാണ്. മുനിസിപ്പൽ പരിധിയിൽയിൽ നാലുപേർക്കുകൂടി കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. കോട്ടപ്പുറത്ത് 17ഉം 14ഉം വയസ്സുള്ള പെൺകുട്ടികളും മുസ്ലിം സ്ട്രീറ്റിൽ 27 വയസ്സുകാരനും 74 വയസ്സുള്ള വൃദ്ധയ്‌ക്കുമാണ് രോഗം സ്ഥിരീകരിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top