16 November Saturday

വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി 5 കൊല്ലത്തിനുശേഷം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

വിജയൻ

ചവറ  
എൺപത്തഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ച്‌  ഒളിവില്‍പോയ ആളെ  അഞ്ചുവര്‍ഷത്തിനു ശേഷം തെക്കുംഭാഗം പൊലീസ്  പിടികൂടി. തേവലക്കര അരിനല്ലൂര്‍ സ്വദേശി വില്യംസ് വിജയനെ (28)യാണ് പിടികൂടിയത്. 2014-ല്‍ വയോധികയുടെ വീട്ടില്‍ക്കയറിയായിരുന്നു പീഡനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 
 വില്യംസ് വിജയനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഇയാളെ പിടികൂടാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്   വിചാരണ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.  തെക്കുംഭാഗം സിഎച്ച്ഒ മുഹമ്മദ് ഖാന്‍, എഎസ്‌ഐ  വിജയകുമാര്‍, സീനിയര്‍ സിവല്‍ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം തമിഴ്നാട്ടില്‍ ഇയാള്‍ക്കുവേണ്ടിയുളള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തിരുനെൽവേലിയില്‍നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. തമിഴ്നാട്ടില്‍നിന്ന് വില്യംസ് വിജയന്‍ വിവാഹം കഴിച്ചെങ്കിലും  ബന്ധം വേർപെടുത്തി.

 

പ്രധാന വാർത്തകൾ
 Top