15 September Sunday

മകനെ കാണാനില്ലെന്ന്‌ അച്ഛൻ; പൊലീസ്‌ അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
തിരുവനന്തപുരം
പരീക്ഷയിൽ തോറ്റതിനെ തുടർന്ന്‌ മകനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ പൊലീസ്‌ അന്വേഷണം തുടങ്ങി. കൊട്ടാരക്കര വെട്ടിക്കവല ഗവ. മോഡൽ സ്‌കൂളിനു സമീപം ദേവീകൃപയിൽ അമ്പാടി (22)യെ കാണാനില്ലെന്ന്‌ അച്ഛൻ അനിൽകുമാറാണ്‌ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട്‌ ഫോൺ പ്രവർത്തനരഹിതമായി. അടുത്ത ദിവസം ഒരുതവണ പ്രവർത്തിച്ചു. സംസാരിക്കാൻ കഴിഞ്ഞില്ല. പിന്നീട്‌ ഇതുവരെ ഫോൺ പ്രവർത്തനസജ്ജമായിട്ടില്ല. ഫോൺ പ്രവർത്തിച്ച സമയത്ത്‌  തിരുവനന്തപുരം ആനയറ ഭാഗത്തുണ്ടായിരുന്നിരിക്കാമെന്നാണ്‌ പൊലീസിന്റെ കണക്കുകൂട്ടൽ. 
ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌സി പരീക്ഷയിൽ ഒരു പേപ്പർ അമ്പാടി തോറ്റിരുന്നു. വീട്ടിൽ അറിയിച്ചത്‌ ജയിച്ചെന്നാണ്‌. തുടർന്ന്‌  പരീക്ഷാ പരിശീലന  സ്ഥാപനത്തിൽ എത്തിയ അമ്മ  മകൻ തോറ്റതായി അറിഞ്ഞു.  ഇതാണ്‌ അമ്പാടിയുടെ തിരോധനത്തിന്‌  കാരണമെന്നാണ്‌ വീട്ടുകാരുടെ സംശയം.  മകൻ വീട്ടിൽ മടങ്ങിയെത്തുകയെന്ന ആവശ്യമേ  അച്ഛനമ്മമാർക്കുള്ളൂ. അമ്പാടിയെക്കുറിച്ച്‌  വിവരം ലഭിക്കുന്നവർ 9497980046, 04712326543, 9447011289 എന്നീ ഫോൺ നമ്പരുകളിൽ  അറിയിക്കണമെന്ന്‌ തമ്പാനൂർ എസ്‌ഐ അറിയിച്ചു. അനിൽകുമാറിന്റെ 
ഫോൺ നമ്പർ: 9447011289.
പ്രധാന വാർത്തകൾ
 Top