07 July Tuesday

മൊട്ട വിഷ്ണുവിനെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കൊല്ലം 
ഗുണ്ടാ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതിയായ ആശ്രാമം ലക്ഷ്മണ നഗർ 31 ശോഭ മന്ദിരത്തിൽ വിഷ്ണു എന്ന മൊട്ട വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.  കൊലപാതക ശ്രമത്തിനിടയിൽ വിഷ്ണുവിനും പരിക്കേറ്റിരുന്നു. 
കൈക്കും വയറിനും പരിക്കേറ്റ വിഷ്ണു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായത് അറസ്റ്റ് രേഖപ്പെടുത്താൻ വൈകി. വ്യാഴാഴ്ച രാത്രി നില മെച്ചപ്പെട്ടതോടെ  പൊലീസ് ഇയാളെ കസ്റ്റഡിയിൽ 
എടുത്തു. 
പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ചയാണ് കടപ്പാക്കട എസ്‌വി ടാക്കീസിനു സമീപം കോതേത്ത് നഗർ 51ൽ മുരുകന്റെ മകൻ ഉദയ്‌കിരണിനെ (കിച്ചു) മുൻ വൈരാഗ്യത്തിന്റെ പേരിൽ മൊട്ട വിഷ്ണു കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങും. 
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും ഈസ്റ്റ് പൊലീസ് 
പറഞ്ഞു.
പ്രധാന വാർത്തകൾ
 Top